ബെംഗളൂരു: ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (ഐഎൻസി) അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുതെന്ന് കർണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ നെഞ്ചിന്റെ നിർദേശം. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഇവർക്ക് കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിഷേധിച്ചിരുന്നു. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചരിത്ര വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഐഎൻസി അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ചാലും അവരുടെ തൊഴിൽ രജിസ്ട്രേഷന്‍ നിഷേധിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
കർണാടകയിലെ ചില സ്വകാര്യ കോളേജുകൾക്ക് നഴ്സിംഗ് കൗൺസിൽ അംഗീകാരമില്ലാത്തതോടെ ആയിരക്കണക്കിന് നഴ്സിംഗ് വിദ്യാർഥികൾക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യമുള്ളതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നഴ്സിംഗ് കോളേജുകളിൽ പഠിച്ച് ജോലി പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് സിംഗിൾ ബഞ്ച് വിധി. കോളേജിന് നഴ്സിംഗ് കൗൺസിൽ അംഗീകാരമില്ല എന്നത് കൊണ്ട് ജോലി നൽകാതിരിക്കുന്നത് അനീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിയമപരമായി പ്രവർത്തിക്കുന്ന ഏത് കോളേജിൽ നിന്ന് കിട്ടിയ ബിരുദവും രാജ്യത്തെമ്പാടും ബാധകമാകണന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
TAGS: KARNATAKA HIGH COURT
SUMMARY: State nursing councils cannot refuse to register nurses who secure nursing degree from other States, Karnataka High Court
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
ലേഖനം ▪️ സുരേഷ് കോടൂര്‍ (അമേരിക്കനായാലും റഷ്യനായാലും ഇന്ത്യയിലെ കോരന് എണ്ണ കുമ്പിളിൽ തന്നെയാണ്!) അമേരിക്കയുടെ സമ്മ൪ദ്ധത്തിന് വഴങ്ങാതെ ഇന്ത്യ…
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…