ഐഐഎസ് സി ബെംഗളൂരു രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: ഐഐഎസ് സി ബെംഗളൂരു രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. റാങ്കിങ് ഫ്രെയിംവര്‍ക്ക് ആണ് പട്ടിക പുറത്തുവിട്ടത്. ഒമ്പതാം തവണയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഓവര്‍ഓള്‍ വിഭാഗത്തില്‍ മദ്രാസ് ഐഐടി തുടര്‍ച്ചയായി ആറാം തവണയാണ് ഈ ബഹുമതിക്ക് അര്‍ഹമായത്.

ഓവര്‍ ഓള്‍ വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കിങ്ങില്‍ എട്ട് ഐഐടികളാണ് ഇടംപിടിച്ചത്. മദ്രാസ് ഐഐടിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തും ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) ആണ്. ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, ഐഐടി കാണ്‍പൂര്‍ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഐഐടി ഖരഗ്പുര്‍ ആറാം സ്ഥാനത്തും ഡല്‍ഹി എയിംസ് ഏഴാം സ്ഥാനത്തുമാണ്. ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി എന്നിവയാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. പത്താം റാങ്കുമായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) ആദ്യം പത്തില്‍ ഇടംപിടിച്ചു.

നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ ഒമ്പതാം പതിപ്പായ ഈ വര്‍ഷത്തെ റാങ്കിംഗ് മൂന്ന് പുതിയ വിഭാഗങ്ങള്‍ അവതരിപ്പിച്ചു. ഓപ്പണ്‍ സര്‍വകലാശാലകള്‍, നൈപുണ്യ സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സര്‍വകലാശാലകള്‍. എഐസിടിഇ ചെയര്‍പേഴ്സണ്‍ അനില്‍ സഹസ്രബുദ്ധേ, അടുത്ത വര്‍ഷം മുതല്‍ സുസ്ഥിര റാങ്കിംഗ് ആരംഭിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളും പ്രഖ്യാപിച്ചു. അധ്യാപനം, പഠനം, ഗവേഷണവും പ്രൊഫഷണല്‍ പ്രാക്ടീസ് തുടങ്ങി അഞ്ചുമേഖലകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിച്ചത്.

TAGS: BENGALURU | IISC
SUMMARY: IISC bengaluru ranks top in best university lists

Savre Digital

Recent Posts

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

33 minutes ago

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ  ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച…

45 minutes ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

1 hour ago

ദീപ്തി കുടുംബസംഗമം

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…

2 hours ago

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…

2 hours ago

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…

2 hours ago