Categories: BENGALURU UPDATES

ഐപിഎല്ലിൽ ഇന്ന് നിർണായകം; ബെംഗളൂരുവും ചെന്നൈയും നേർക്കുനേർ

ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം ഇന്ന്. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുന്നത് ഈ മത്സരമായതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ശനിയാഴ്ച വൈകിട്ട് 7.30ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

എന്നാല്‍ മത്സരം മഴ കൊണ്ടുപോവുമോ എന്ന ആശങ്കയുമുണ്ട്. ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ശക്തമായ മഴയ്ക്ക് ഇന്ന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പിന്നാലെ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി പാറ്റ് കമ്മിന്‍സും സംഘവും മാറിയത്.

പ്ലേ ഓഫിലെ ശേഷിക്കുന്ന നാലാം സ്ഥാനത്തേക്ക് ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തന്നെയാണ് സാധ്യത കൂടുതലുള്ളത്. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി നാലാമതുള്ള ചെന്നൈയ്ക്ക് ബെംഗളൂരുവിനെ പരാജയപ്പെടുത്തണം. +0.528 ആണ് റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ്. 12 പോയിന്റുമായി ആറാമതുള്ള ബെംഗളൂരുവിന് ചെന്നൈയെ വലിയ മാര്‍ജിനില്‍ തന്നെ പരാജയപ്പെടുത്തിയാലേ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കഴിയൂ.

വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ബെംഗളൂരുവിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച നടക്കുന്ന മത്സരവും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇതോടെ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാക്കി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ പ്ലേ ഓഫിലെത്തും.

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

6 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

6 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

7 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

7 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

7 hours ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

7 hours ago