ചെന്നൈ: ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. കൈമുട്ടിന് ഒടിവ് സംഭവിച്ച് ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദിന് പകരം മഹേന്ദ്ര സിങ് ധോണി ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിനെ നയിക്കുമെന്ന് സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് സ്ഥിരീകരിച്ചു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരുക്കേറ്റത്. താരത്തിന് ഈ സീസണിൽ ഇനി ഒരു മത്സരത്തിലും കളിക്കാൻ സാധിക്കില്ല.
അതേസമയം ഐപിഎലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ധോണിക്കെതിരെ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. 5 തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേയ്ക്ക് നയിച്ച നായകനാണ് ധോണി. 2023ലാണ് അവസാനമായി ധോണിയ്ക്ക് കീഴിൽ ചെന്നൈ കിരീടം ചൂടിയത്. ഇതിന് ശേഷം ധോണി റിതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റൻസി കൈമാറുകയായിരുന്നു.
2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലാണ് ധോണിയ്ക്ക് കീഴിൽ ചെന്നൈ ചാമ്പ്യൻമാരായത്. ഇതുവരെ 235 മത്സരങ്ങളില്‍ ധോണി സിഎസ്‌കെയെ നയിച്ചിട്ടുണ്ട്. ഈ സീസണിന് ശേഷം ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്.
<BR>
TAGS : IPL | MS DHONI
SUMMARY : Dhoni to lead Chennai in IPL again; Rituraj will miss this season
ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…
ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…
ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…