ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു.
വൈകിട്ട് 3 മുതൽ രാത്രി 11 വരെ വരെയാണ് നിയന്ത്രണം. രാത്രി 7.30 ന് ആർസിബിയും ലക്ക്നൗവും തമ്മിലാണ് മത്സരം. ക്വീൻസ് റോഡ്, എംജി റോഡ്, എംജി റോഡ് മുതൽ കബ്ബൺ റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ് റോഡ്, കബ്ബൺ റോഡ്, സെൻ്റ് മാർക്‌സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, അംബേദ്കർ വീഥി റോഡ്, ട്രിനിറ്റി ജംക്‌ഷൻ, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, കിംഗ്സ് റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.
യുബി സിറ്റിയിലെ സെൻ്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്‌കൂൾ ഗ്രൗണ്ട്, ശിവാജിനഗറിലെ ബിഎംടിസിയുടെ (ടിടിഎംസി) കെട്ടിടം, പഴയ കെജിഐഡി ബിൽഡിംഗ്, കിംഗ്സ് റോഡ് (കബ്ബൺ പാർക്കിനുള്ളിൽ) എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് പോലീസ് അറിയിച്ചു.
The post ഐപിഎൽ മത്സരം; ബെംഗളൂരുവിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം appeared first on News Bengaluru.
ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്…
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…
പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…
തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.…