ഐപിഎൽ മത്സരത്തിനായി ജലവിതരണം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിരിക്കെ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾക്കായി ശുദ്ധീകരിച്ച ജലവിതരണം നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ്റെ (കെ. സി. എസ്. എ.) അഭ്യർത്ഥന പ്രകാരം ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) കബ്ബൺ പാർക്ക് മലിനജല ശുദ്ധീകരണ പ്ലാൻ്റിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ അനുവദിച്ചിരുന്നു. നിലവിൽ മൂന്ന് മത്സരങ്ങളാണ് ബെംഗളൂരുവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പ്രതിദിനം ഏകദേശം 75,000 ലിറ്റർ വെള്ളമാണ് ആവശ്യമെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ബെംഗളൂരുവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിൻ്റെ (എംഎൽഡി)ക്ഷാമം നേരിടുന്നുണ്ട്. നഗരത്തിലെ 14,000 കുഴൽക്കിണറുകളിൽ 6,900 എണ്ണവും വറ്റി. ഇത്തരമൊരു സാഹചര്യത്തിൽ മത്സരവേദിയിലേക്ക് ജലവിതരണം അനുവദിച്ചത് തെറ്റായ നടപടിയാണെന്ന് എൻജിടി ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗം ഡോ. എ. സെന്തിൽ വേൽ എന്നിവർ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ബിഡബ്ല്യൂഎസ്എസ്ബി പരാജയപെട്ടന്നും ഇരുവരും പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ബിഡബ്ല്യൂഎസ്എസ്ബി, കെ. എസ്. സി. എ. സെക്രട്ടറി, ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ എന്നിവർക്ക് എൻജിടി നോട്ടീസ് അയച്ചു. മെയ്‌ രണ്ടിനകം നോട്ടിസിന് മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

The post ഐപിഎൽ മത്സരത്തിനായി ജലവിതരണം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ആളുമാറി പോലീസ് മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി

തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…

54 minutes ago

ആരവല്ലി മലനിരകളുടെ പുതുക്കിയ നിര്‍വചനം സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരക‍ളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വിജയകുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…

2 hours ago

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…

3 hours ago

കാനഡയില്‍ 23കാരനായ മലയാളി യുവാവ് മരിച്ച നിലയില്‍

മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…

4 hours ago

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച…

5 hours ago