ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏപ്രിൽ 2, 10, 18, 24, മെയ് 3, 13, 17 എന്നീ ദിവസങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ കാണികൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ മെട്രോ പ്രവർത്തനങ്ങൾ സാധാരണ സമയത്തിനപ്പുറം നീട്ടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വൈറ്റ്ഫീൽഡ് (കാടുഗോഡി), ചല്ലഘട്ട, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മാധവാര എന്നീ നാല് മെട്രോ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന മെട്രോ ട്രെയിൻ പുലർച്ചെ 12.30 ന് പുറപ്പെടും. നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷനിൽ (മജസ്റ്റിക്) നിന്നുള്ള അവസാന ട്രെയിൻ എല്ലാ ദിശകളിലേക്കും പുലർച്ചെ 1.15 ന് ആയിരിക്കും മാച്ച് നടക്കുന്ന ദിവസങ്ങളിൽ പുറപ്പെടുക.
TAGS: BENGALURU | IPL
SUMMARY: Metro service time extended amid ipl match
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…