ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എവേ പോരാട്ടത്തില്‍ അവര്‍ ആറ് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഹൈദരാബാദ് 11 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്താണ് വിജയിച്ചത്.
മിന്നും തുടക്കമാണ് ഹൈദരാബാദിനു ട്രാവിസ് ഹെഡ്ഡ്- അഭിഷേക് ശര്‍മ സഖ്യം നല്‍കിയത്. മൂന്നാം ഓവറിന്റെ നാലാം പന്തില്‍ അഭിഷേക് മടങ്ങുമ്പോള്‍ ബോര്‍ഡില്‍ 46 റണ്‍സ് ഉണ്ടായിരുന്നു. അഭിഷേക് വെറും 12 പന്തുകള്‍ മാത്രമാണ് നേരിട്ടത്. 37 റണ്‍സ് താരം അടിച്ചു. അതില്‍ 36 റണ്‍സും പിറന്നത് ബൗണ്ടറികളില്‍ നിന്നു. താരം നാല് സിക്‌സും മൂന്ന് ഫോറും പറത്തി മിന്നല്‍ തുടക്കമിട്ടാണ് മടങ്ങിയത്.
ഇംപാക്ട് പ്ലെയറായി മുകേഷ് ചൗധരിയെ ഇറക്കിയ ചെന്നൈയുടെ തന്ത്രം അമ്പേ പാളിപ്പോയി. താരത്തിന്റെ ഒറ്റ ഓവറില്‍ 27 റണ്‍സ് പിറന്നു. മൂന്ന് സിക്‌സും രണ്ട് ഫോറുമാണ് ഈ ഓവറില്‍ അഭിഷേക് അടിച്ചെടുത്തത്. താരം മടങ്ങിയ ശേഷം കടിഞ്ഞാണ്‍ ഹെഡ്ഡിന്റെ കൈയിലായി. ഒപ്പം എയ്ഡന്‍ മാര്‍ക്രം കൂടി എത്തിയതോടെ തുടക്കത്തിലെ താളം ഹൈദരാബാദ് തെറ്റാതെ കൊണ്ടു പോയി. മാര്‍ക്രം അര്‍ധ സെഞ്ച്വറി നേടി. ഹെഡ്ഡ് 24 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്തു. മാര്‍ക്രം 36 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സും കണ്ടെത്തി.
പിന്നീട് ചെന്നൈ ബൗളിങ് മുറുക്കി. ഇതിനിടെ ഷഹബാസ് അഹമദ് (18) പുറത്തായി. പിന്നീടാണ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ക്ലാസന്‍- നിതീഷ് സഖ്യം ടീമിനു വിജയം സമ്മാനിച്ചത്. ക്ലാസന്‍ 10 റണ്‍സും നിതീഷ് 14 റണ്‍സുമായും പുറത്താകാതെ നിന്നു. ചെന്നൈക്കായി മൊയീന്‍ അലി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മഹീഷ് തീക്ഷണ, ദീപക് ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
The post ഐപിഎൽ 2024; ചെന്നൈക്ക് വീണ്ടും തോൽവി, സൺറൈസേഴ്സ് ഹൈദരാബാദിനു ജയം appeared first on News Bengaluru.
Powered by WPeMatico
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…