ഐപിഎല്ലിൽ ഹോം ഗ്രൗണ്ടിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ഡൽഹി ക്യാപിറ്റൽസിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി, നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെയും അക്സർ പട്ടേലിന്റെയും ഇന്നിങ്സുകളാണ് ഡൽഹിക്ക് തുണയായത്.
ഡല്‍ഹി ക്യാപിറ്റല്‍സ്-20 ഓവറില്‍ നാലിന് 224, ഗുജറാത്ത് ടൈറ്റന്‍സ്- 20 ഓവറില്‍ എട്ടിന് 220 എന്നിങ്ങനെയായിരുന്നു സ്കോർ. ഒമ്പത് കളികളില്‍ നിന്ന് എട്ട് പോയിന്റ് വീതമുള്ള ഡല്‍ഹിയും ഗുജറാത്തും യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച ഇന്നിങ്‌സാണ് കാഴ്ചവച്ചത്.
സ്‌കോര്‍ബോര്‍ഡ് 35ലെത്തി നില്‍ക്കെ കഴിഞ്ഞ കളിയിലെ താരം ജെയ്ക് ഫ്രേസര്‍ മക്ഗര്‍ക് (14 പന്തില്‍ 23) ആണ് ആദ്യം പവലിയനില്‍ തിരിച്ചെത്തിയത്. ഇതേ ഓവറില്‍ മറ്റൊരു ഓപണര്‍ പൃഥി ഷായേയും സന്ദീപ് വാര്യര്‍ പുറത്താക്കി. 44ന് മൂന്ന് എന്ന നിലയിലായിരുന്ന ഡല്‍ഹിയെ അക്ഷര്‍ പട്ടേലും ക്യാപ്റ്റന്‍ ഋഷഭ് പന്തും മുന്നോട്ടു നയിക്കുകയായിരുന്നു. നിന്ന് കത്തിയ പന്ത് 43 ബോളില്‍ എട്ട് സിക്‌സറിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ 88 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങില്‍ ഗുജറാത്തിനായി സായ് സുദര്‍ശന്‍ 65 (39), ഡോവിഡ് മില്ലെര്‍ 55 (23), വൃഥിമാന്‍ സാഹ 39 (25), റാഷിദ് ഖാന്‍ 21 (11) എന്നിവരാണ് തിളങ്ങിയത്.
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…
ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…
കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…
കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…