Categories: TOP NEWS

ഐപിഎൽ 2024; പുതിയ റെക്കോർഡുമായി വിരാട് കോഹ്ലി

ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി ആർസിബി താരം വിരാട് കോഹ്ലി. റൺവേട്ട തുടരുന്ന വിരാട് കോഹ്ലി നടപ്പു സീസണിൽ 500 റൺസ് പിന്നിട്ടു. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പുറത്താകാതെ 70 റൺസെടുത്തതോടെയാണ് 500ലെത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയ വിൽ ജാക്സിന്റെയും കോഹ്‌ലിയുടെയും ബലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി.

 

ഇത് ഏഴാം തവണയാണ് വിരാട് കോഹ്ലി ഐപിഎല്ലിൽ 500 റൺസ് പിന്നിടുന്നത്. ഏറ്റവും കൂടുതൽ തവണ ഈ നാഴികകല്ല് പിന്നിടുന്ന താരം എന്ന റെക്കോർഡും താരത്തിനുണ്ട്. നേരത്തെ ഏഴു തവണ 500 റൺസ് നേടിയ ഡേവിഡ് വാർണർക്ക് ഒപ്പമാണ് കോഹ്‌ലി ഈ റെക്കോഡ് പങ്കിടുന്നത്.

 

ഈ സീസണിൽ ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും ഉൾപ്പെടെ 71.43 ശരാശരിയിലാണ് 500 റൺസിലെത്തിയത്. 147.49 സ്ട്രൈക്ക് റേറ്റുണ്ട്. 418 റൺസുമായി സായ് സുദർശനാണ് ഈ സീസണിൽ രണ്ടാമത് നിൽക്കുന്നത്. സഞ്ജു സാംസൺ 385 റൺസുമായി മൂന്നാം സ്ഥാനത്താണ്.

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞു…

1 hour ago

ഛത്തീസ്ഗഡിൽ 21 കൂടി മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ്…

1 hour ago

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഭൂമി ഇടപാട്; എസ് ഐ ടി സംഘം രേഖകള്‍ കണ്ടെടുത്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ…

2 hours ago

വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ…

2 hours ago

പ്രവാസി മലയാളികൾ കേരളത്തിന്റെ കരുത്ത് – എൻ കെ പ്രേമചന്ദ്രൻ

ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ…

2 hours ago

ബാനസവാഡി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് തുടക്കമായി

ബെംഗളൂരു: ബാനസവാഡി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. നവംബർ രണ്ടുവരെ രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെയാണ് ചടങ്ങുകൾ നടക്കുന്നത്. വാസുദേവൻ…

2 hours ago