Categories: TOP NEWS

ഐപിഎൽ 2024; മുംബൈക്ക് വീണ്ടും തോൽവി, രാജസ്ഥാന് ജയം

ഐപിഎല്ലില്‍ തുടർച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ് . ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് മുംബൈയെ പരാജയപ്പെടുത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം 27 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. പുറത്താകാതെ 54 റണ്‍സ് എടുത്ത റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ ജയത്തിലേക്ക് നയിച്ചത്.

20 ഓവറില്‍ 125 റണ്‍സാണ് മുെബൈ നേടിയത്. 15.3 ഓവറില്‍ 127 റണ്‍സ് നേടിയാണ് രാജസ്ഥാന്‍ ഈ സ്‌കോര്‍ മറികടന്നത്. 21 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത ഹാ ര്‍ദിക് പാണ്ഡ്യയാണ് മുംബായുടെ ടോപ് സ്‌കോറര്‍. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഇന്നിംഗ്‌സിന്റെ നാലാമത്തെ ഓവറില്‍ നാല് വിക്കറ്റിന് 20 എന്ന നിലയിലെ മുംബൈയുടെ യുടെ തുടക്കം ശുഭകരമായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ്മ 29 പന്തില്‍ 32 റണ്‍സെടുത്തു. ഈ കൂട്ടുകെട്ടാണ് മുബൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ജയ്‌സ്വാളിനേയും ജോസ് ബട്‌ലറിനേയും സഞ്ജു സാംസണേയും വേഗത്തില്‍ നഷ്ടമായെങ്കിലും പരാഗിന്റെ കരുത്തില്‍ വിജയം നേടുകയായിരുന്നു.

The post ഐപിഎൽ 2024; മുംബൈക്ക് വീണ്ടും തോൽവി, രാജസ്ഥാന് ജയം appeared first on News Bengaluru.

Savre Digital

Recent Posts

ചിക്കബെല്ലാപുരയില്‍ വാഹനാപകടം; കാസറഗോഡ് സ്വദേശിനി മരിച്ചു

ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം…

27 minutes ago

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ്…

43 minutes ago

കോഴിക്കോട് ചെറുവണ്ണൂരില്‍ കടകളില്‍ തീപിടുത്തം; രണ്ട് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ കടകളില്‍ തീപിടുത്തം. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. പലചരക്ക്…

43 minutes ago

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി തളിച്ച കീടനാശിനി ശ്വസിച്ചു വിദ്യാർഥി മരിച്ചു. ആന്ധ്ര…

1 hour ago

മുരാരി ബാബു ജയിലിലേക്ക്; റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തു. 14…

2 hours ago

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.…

2 hours ago