Categories: TOP NEWS

ഐപിസി ബെംഗളുരു സെന്റര്‍ വണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ആരംഭിച്ചു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റര്‍ വണ്‍ 18-മത് വാര്‍ഷിക കണ്‍വന്‍ഷന് തുടക്കമായി. കര്‍ണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെന്റര്‍ വണ്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ഡോ. വര്‍ഗ്ഗീസ് ഫിലിപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വര്‍ധിച്ച് വരുന്ന സാമ്പത്തിക സാമൂഹിക മുന്നേറ്റങ്ങളില്‍ മതിമറന്ന് ഉറങ്ങുന്ന ദൈവജനം ഉണരേണ്ട സമയം ആസന്നമായെന്ന് പാസ്റ്റര്‍ ഡോ.വര്‍ഗ്ഗീസ് ഫിലിപ്പ്  ഓര്‍മ്മപ്പെടുത്തി.

പാസ്റ്റര്‍ സജി ചക്കുംചിറ അധ്യക്ഷനായിരുന്നു. പാസ്റ്റര്‍ പി.സി.ചെറിയാന്‍ (റാന്നി) മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്റ്റ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഡിറ്റോറിയത്തില്‍ ദിവസവും വൈകിട്ട് 6 ന് ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ഐ.പി.സി കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍.കെ.എസ്.ജോസഫ്, സീനിയര്‍ ജനറല്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ റ്റി.ഡി.തോമസ്, ഷിബു തോമസ് (ഒക്കലഹോമ ) എന്നിവര്‍ പ്രസംഗിക്കും.

നാളെ രാവിലെ 10 മുതല്‍ 1 വരെ ഉപവാസ പ്രാര്‍ഥനയും ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ സോദരി സമാജം സമ്മേളനം നാളെ ശനി രാവിലെ 10 മുതല്‍ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സണ്‍ഡെസ്‌കൂള്‍ പി.വൈ.പി.എ വാര്‍ഷിക സമ്മേളനം എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റര്‍ വണ്‍ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റര്‍.ഡോ.വര്‍ഗീസ് ഫിലിപ്പ് നേതൃത്വം നല്‍കും. ഞായറാഴ്ച ഉച്ചയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം ( ജനറല്‍ കണ്‍വീനര്‍), പാസ്റ്റര്‍മാരായ സജി ചക്കുംചിറ, ഡി.സൈറസ് (ജോയിന്റ് കണ്‍വീനേഴ്‌സ്), പാസ്റ്റര്‍ ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നു.
<br>
TAGS : RELIGIOUS

 

Savre Digital

Recent Posts

കേരള ആർടിസി ബെംഗളൂരു- തിരുവനന്തപുരം മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…

12 minutes ago

ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്

ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…

39 minutes ago

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; നാളെ മുതൽ പത്രിക സമർപ്പണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…

1 hour ago

കര്‍ണാടകയില്‍ തൊഴിലാളികളായ സ്ത്രീകൾക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവാവധി; സർക്കാർ ഉത്തരവിറക്കി

ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 18 മുതല്‍ 52 വയസുവരെയുള്ള എല്ലാ…

2 hours ago

ജാതിസർവേ: ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്തെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 30 വരെ വെബ് സൈറ്റ് (https://kscbcselfdeclaration.karnataka.gov.in)…

2 hours ago

ഡല്‍ഹി സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. അപകടത്തിന്റെ…

2 hours ago