ഐഫോണിന്റെ ഏറ്റവും പുതിയ പ്രീമിയം ഫോണുകളായ ഐ ഫോൺ 16 സീരീസിലെ പ്രീമിയം പ്രോ, പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ ഒരുങ്ങി ആപ്പിൾ. ഫോക്സ്കോണുമായി സഹകരിച്ചാണ് അസംബ്ലിങ്. ഇതാദ്യമായാണ് ഇന്ത്യയിൽ ഐഫോൺ അസംബിൾ ചെയ്യുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂറിലെ ഫാക്റ്ററിയിൽ ആയിരക്കണക്കിന് ജോലിക്കാർക്ക് ഇതിനായി പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആകര്‍ഷകമായ സവിശേഷതകളും ഒട്ടേറെ പ്രത്യേകതകളുമായാണ് ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് ഫോണുകള്‍ കമ്പനി അവതരിപ്പിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തില്‍ സെപ്റ്റംബര്‍ 10 നാണ് ഐഫോണ്‍ 16 പ്രോ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമായിരിക്കും ഈ ഫോണുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന കാര്യം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കുക. ഇതോടെ പ്രീമിയം ഐഫോണ്‍ മോഡലുകള്‍ നിര്‍മ്മിക്കുന്ന ചൈനയ്ക്ക് പുറത്തുള്ള ആദ്യ സംരംഭമായി ഇതു മാറും. ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഉല്‍പ്പാദനം ഇന്ത്യയിലാരംഭിച്ചാല്‍ വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി തീരുവ ഉളളതിനാല്‍ ആപ്പിള്‍ ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വന്നിരുന്നത്. പ്രാദേശികമായി അസംബിള്‍ ചെയ്യുന്നതിലൂടെ ഈ സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാണ ചെലവില്‍ 10 ശതമാനം ലാഭം കമ്പനിക്കുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതു ഫോണുകളുടെ വിലയിലും പ്രതിഫലിക്കാനുള്ള സാധ്യതകളേറെയാണ്.
ഐഫോണ്‍ 16 പ്രോ മാക്‌സ് ക്യാമറയില്‍ വന്‍ മാറ്റങ്ങളുമായാണ് എത്തുക. വൈഡ് ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ പുതിയ 48 എം.പി സെന്‍സറായിരിക്കും ഫോണിനുണ്ടാകുകയെന്നാണ് പ്രതീക്ഷ. ഗെയിമിംഗിന് ഉതകുന്ന രീതിയിലുള്ള വലിയ ഡിസ്‌പ്ലേ, ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റി, എ18 പ്രോ ചിപ്‌സെറ്റ് എന്നിവയടക്കം മികച്ച സവിശേഷതകളുമായാണ് പ്രോ മാക്‌സ് എത്തുക. ഐഫോണ്‍ 16 പ്രോ മാക്‌സിന് ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ സ്ക്രീന്‍ ബെസെല്‍സാണ് (സ്ക്രീനിന് ചുറ്റുമുള്ള സുതാര്യമായ പുറംചട്ട) വരിക എന്നാണ് ഒരു ടിപ്‌സ്റ്റെര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ സ്ക്രീന്‍ ബെസല്‍സിന്‍റെ സൈസും പുറത്തുവന്നിട്ടുണ്ട്. 1.15 എംഎം മാത്രമായിരിക്കും ബെസല്‍സിന്‍റെ വലിപ്പം എന്നാണ് സൂചന.
<BR>
TAGS : iPHONE 16 | APPLE
SUMMARY : iPhone 16 Pro price likely to drop in India; Production begins in Tamil Nadu
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…