കോട്ടയം: ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംത്തിന്റെ ആരോപണം. ഇതിന്റെ തെളിവുകള്‍ പോലീസിന് കൈമാറിയതായും സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്നും കുടുംബം പറയുന്നു.
ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും സുകാന്തിനെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നുമാണ് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചത്. ഐബി ഉദ്യോഗസ്ഥയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് മിനിറ്റാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്.
ഐബി ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചതുപോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്. മാര്‍ച്ച് 28നാണ് പേട്ട റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടത്.
TAGS : LATEST NEWS
SUMMARY : IB officer’s death; family says young woman was sexually assaulted
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…