തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരനാണ്.
സംഭവത്തെത്തുടർന്ന് പ്രതിയെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനില്‍കുമാർ സസ്‌പെന്‍ഡ് ചെയ്തു. കേസിനാസ്പദമായ സംഭവമുണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു.
ഈ സമയം യുവതി മയക്കത്തിലായിരുന്നു. യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ ഇയാള്‍ യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെയായിരുന്നു അതിക്രമം. ശസ്ത്രക്രിയയ്ക്ക് ശേഷം അവശ നിലയിലായിരുന്നതിനാല്‍ സംഭവമുണ്ടായപ്പോള്‍ ഒന്ന് ഒച്ചവെക്കാൻ പോലും യുവതിക്ക് കഴിഞ്ഞില്ല.
പിന്നീട് ബന്ധുക്കള്‍ യുവതിയെ കാണാനെത്തിയ സമയം യുവതി സംഭവം അവരോട് പറയുകയായിരുന്നു. ബന്ധുക്കളാണ് ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ആര്‍എംഒയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷത്തില്‍ ദില്‍കുമാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഈ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് സമര്‍പ്പിച്ചു. സൂപ്രണ്ടാണ് മെഡിക്കല്‍ കോളജ് പോലീസിനെ വിവരമറിയിച്ചത്. ശേഷം പോലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Medical college employee arrested for assaulting woman in ICU
ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായി ജസ്റ്റിസ്…
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജിയില്‍ കർണാടക…
ബെംഗളൂരു: സമസ്ത ബെംഗളൂരു കോഡിനേഷൻ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. അടുത്ത ഫെബ്രുവരി നാലു മുതൽ എട്ടുവരെ കാസർകോട് കുനിയയിൽ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…