Categories: KARNATAKATOP NEWS

ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് ഇളനീർ പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മംഗളൂരു അഡയാറിലെ ഐസ്‌ക്രീം യൂണിറ്റിലാണ് സംഭവം. അഡയാർ, കണ്ണൂർ, തുമ്പേ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഇവിടെ നിന്ന് ഇളനീർ പാനീയം കുടിച്ചത്. ഇവർക്കെല്ലാം ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ട 20ഓളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവിൽ 12 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.  ബുധനാഴ്ച വാട്‌സ്ആപ്പ് വഴി പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.തിമ്മയ്യയും ഭക്ഷ്യസുരക്ഷാ ഓഫീസറും ഐസ് ക്രീം നിർമാണ യൂണിറ്റിലെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടി.

The post ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…

22 minutes ago

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…

44 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…

53 minutes ago

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…

2 hours ago

ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത നിരോധനം പാകിസ്ഥാന്‍ സെപ്റ്റംബർ 23 വരെ നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…

2 hours ago

മെെസൂരു കേരള സമാജം ഓണാഘോഷം; സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്

ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…

3 hours ago