ബെംഗളൂരു : ഐ.എൻ.എൽ. സ്ഥാപകനേതാവ് ഇബ്രാഹിം സുലൈമാൻ സേഠിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ നവംബർ മൂന്നിന് ബെംഗളൂരുവിൽ നടക്കും.
കാമരാജ് റോഡിലെ കച്ചി മേമൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കർണാടക സ്പീക്കർ യു.ടി. ഖാദർ, ഭവന-വഖഫ് വകുപ്പുമന്ത്രി സമീർ അഹമ്മദ് ഖാൻ, ഐ.എൻ.എൽ. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ജോൺ ബ്രിട്ടാസ് എം.പി., ഡോ. കെ.ടി. ജലീൽ എം.എൽ.എ., മുൻ കേന്ദ്രമന്ത്രിമാരായ ആർ. റഹ്‌മാൻ ഖാൻ, സി.എം. ഇബ്രാഹിം, ഗുൽബർഗ എം.എൽ.എ. കനീസ് ഫാത്തിമ, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ., ടി.പി. ചെറൂപ്പ, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് സേഠ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽനിന്ന് 600 പേരുൾപ്പെടെ 1500 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ ശിവജിനഗറിലെ ഗുലിസ്ഥാൻ കൺവെൻഷൻ സെന്ററിൽ പാർട്ടി ദേശീയ കൗൺസിൽ യോഗം ചേരും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനംചെയ്യും. പോഷക ഘടകങ്ങളുടെ ശാക്തീകരണത്തിനായി പദ്ധതി ആവിഷ്‌കരിക്കും. വനിതാവിഭാഗം കൗൺസിൽ ചേർന്ന് ദേശീയ കമ്മിറ്റി വിപുലീകരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സെക്രട്ടേറിയറ്റ് അംഗം ശോഭ അബൂബക്കർ, സ്വാഗതസംഘം ചെയർമാൻ എ.എം. ഷാജഹാൻ സേട്ട്, തസ്‌നീം ഇബ്രാഹിം, ടി.ടി. സാലിഹ്, നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍…
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം ശക്തമായ പ്രചാരണ വിഷയമായിട്ടും, പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല.…
പെരിന്തല്‍മണ്ണ: മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പെരിന്തല്‍മണ്ണ നഗരസഭ ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്ത് ചരിത്രം കുറിച്ചു. 1995-ല്‍ നഗരസഭ രൂപീകൃതമായ…
പാലാ: പഠന പോരാട്ടത്തിനൊപ്പം ജനപ്രതിനിധിയായി നാടിനെ നയിക്കാൻ തിരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫ് സ്ഥാനാർഥി എം.ജി.ഗോപിക വിജയിച്ചു. മുത്തോലി…
ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ…