ആലപ്പുഴ: ഐഎന്‍ടിയുസി നേതാവായിരുന്ന സത്യന്റെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ ബാബു പ്രസാദ് ഡി ജി പിക്ക് പരാതി നല്‍കി. സി.പി.എം നേരിട്ട് നടത്തിയ കൊലപാതകം എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബുവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സി പി എം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലാണ് ബിപിന്‍ വിവാദ പരാമര്‍ശം നടത്തിയത്.
ബിപിൻ സി. ബാബുവിന്റെ വിശദമായ മൊഴിയെടുക്കണമെന്നും യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
2001ലാണ് കരീലക്കുളങ്ങരയിൽ വെച്ച് സത്യൻ കൊല്ലപ്പെട്ടത്. കേസിലെ ഏഴു പ്രതികളെയും തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. സത്യന്‍ കൊലക്കേസില്‍ ആറാം പ്രതിയാണ് ബിപിൻ സി. ബാബു. കുടുംബപ്രശ്നങ്ങളെത്തുടർന്ന് പാർട്ടിക്കുള്ളിൽ നടപടിക്ക് വിധേയനായ ബിപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വമാണ് വെളിപ്പെടുത്തലിന് കാരണമായത്.
The post ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് appeared first on News Bengaluru.
Powered by WPeMatico
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…