Categories: KERALATOP NEWS

ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ആലപ്പുഴ: ഐഎന്‍ടിയുസി നേതാവായിരുന്ന സത്യന്റെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ ബാബു പ്രസാദ് ഡി ജി പിക്ക് പരാതി നല്‍കി. സി.പി.എം നേരിട്ട് നടത്തിയ കൊലപാതകം എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബുവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സി പി എം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലാണ് ബിപിന്‍ വിവാദ പരാമര്‍ശം നടത്തിയത്.

ബിപിൻ സി. ബാബുവിന്റെ വിശദമായ മൊഴിയെടുക്കണമെന്നും യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

2001ലാണ് ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ വെ​ച്ച് സത്യൻ കൊല്ലപ്പെട്ടത്. കേസിലെ ഏഴു പ്രതികളെയും തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. സത്യന്‍ കൊലക്കേസില്‍ ആറാം പ്രതിയാണ് ബിപിൻ സി. ബാബു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ ബി​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​മാ​ണ് വെ​ളി​പ്പെ​ടു​ത്ത​ലി​ന് കാ​ര​ണ​മാ​യ​ത്.

The post ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ശബരിമല സ്വര്‍ണക്കടത്ത് കേസ്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…

26 minutes ago

സിനിമ പ്രൊമോഷന് വിദേശത്തുപോകണം; നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാൻ കോടതി

കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ…

1 hour ago

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് വിലക്ക് ജനുവരി 7 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…

2 hours ago

ലോക്സഭയില്‍ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…

3 hours ago

പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…

4 hours ago