തിരുവനന്തപുരം: പരിചിത നമ്പറുകളില്‍ നിന്ന് ഒടിപി നമ്പര്‍ ചോദിച്ച് വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് ജില്ലയില്‍ വ്യാപകമായതോടെ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസിന്‍റെ മുന്നറിയിപ്പ്. പണം തട്ടുന്ന ഡിജിറ്റല്‍ തട്ടിപ്പ് മാഫിയ സംഘങ്ങളാണ് പുതിയ തട്ടിപ്പു രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജാഗ്രത പാലിച്ചില്ലെങ്കില്‍ ആരുടെയും വാട്സാപ്പ് അക്കൗണ്ടുകളുടെ നിയന്ത്രണം തട്ടിപ്പ് സംഘത്തിന്റെ കൈകളിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഹാക്ക് ചെയ്ത വാട്സ്‌ആപ്പിന്റെ നിയന്ത്രണം തിരിച്ചുകിട്ടാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം ഈ തട്ടിപ്പു സംഘത്തിന്റെ ഇരകളായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച ആറക്ക ഒടിപി പിൻ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് നടക്കുന്നത്. കയ്യിലുള്ള പണം തീർന്നുവെന്നും ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതം ആണെന്നുമാണ് ആദ്യം ഹാക്കർമാർ സന്ദേശം അയക്കുന്നത്.
അബദ്ധത്തിൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ആറക്ക പിൻ അയച്ചിട്ടുണ്ടെന്നും അത് ഫോർവേഡ് ചെയ്യുമോ എന്നും ചോദിച്ചുകൊണ്ട് അടുത്ത നിമിഷം മറ്റൊരു മെസ്സേജ് കൂടി ഇവർ അയയ്ക്കും. ഈ ആറക്ക ഒടിപി വഴിയാണ് ഹാക്കർമാർ തട്ടിപ്പ് നടത്തുന്നത്. ഒടിപി നൽകിയാൽ ഉടൻ തന്നെ തട്ടിപ്പ് സംഘം നിങ്ങളുടെ ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യും.
ഇതുവഴി സ്വകാര്യതയിലേക്ക് കടന്നുകയറി, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. സ്വകാര്യത വിവരങ്ങൾ കൈക്കലാക്കിയ ശേഷം ഉപയോക്താക്കളെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നതാണ് അടുത്ത നീക്കം. ഇങ്ങനെ ഭീഷണിയുടെ പണം തട്ടിയെടുക്കുകയാണിവർ. നിരവധി പേരാണ് ഈ ചതിക്കുഴിയിൽ അകപ്പെടുന്നത്.
ലക്ഷക്കണക്കിന് പണം ഈ തട്ടിപ്പിലൂടെ തട്ടിയെടുക്കാൻ തട്ടിപ്പ് സംഘത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുമായി സംഘം മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ നിങ്ങൾക്കും ഇത്തരം മെസ്സേജ് വാട്ട്സ്ആപ്പിൽ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാൽ നിങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത്തരം അവ്യക്തമായ നമ്പറുകളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾക്ക് ഒരിയ്ക്കലും മറുപടി നൽകരുത്. മാത്രമല്ല അവ്യക്തമായ ലിങ്കുകൾ സന്ദേശത്തിൽ ലഭിച്ചാൽ യാതൊരു കാരണവശാലും അതിൽ ക്ലിക്ക് ചെയ്യരുത്.
TAGS : WHATSAPP
SUMMARY : Don’t tell me the OTP; WhatsApp is widely hacked in Kerala
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യയാണ് പ്രവചിച്ചിരിക്കുന്നത്.…
ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം 21നു മുതൽ 24 വരെ നടക്കുമെന്ന് ഗ്രേറ്റർ…