Categories: KERALATOP NEWS

ഒന്നരമണിക്കൂര്‍ കാത്തുനിന്നിട്ടും ആംബുലൻസ് വിട്ടുനല്‍കിയില്ല; രോഗിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വെള്ളറടയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലന്‍സ് വിളിച്ചത്. ആംബുലന്‍സിനായി ഒന്നര മണിക്കൂര്‍ കാത്തുനിന്നെന്നും പരാതിയുണ്ട്.

ഇതിനിടെ ആംബുലന്‍സ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കുരിശുമല തീര്‍ഥാടനം പ്രമാണിച്ച്‌ സ്പെഷ്യല്‍ ഡ്യൂട്ടിയുള്ളതിനാല്‍ ആശുപത്രിയിലുള്ള ആംബുലന്‍സ് വിട്ടുനല്‍കാനാകില്ലെന്നാണ് കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്ന് അറിയിച്ചത്.

ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ ആശുപത്രിയിലെ ഓക്സിജന്‍ തീരുമെന്നും മെമ്പര്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറിനെ വിളിപ്പിച്ചുനോക്കിയെങ്കിലും ആംബുലന്‍സ് വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് കസ്റ്റമര്‍ കെയറില്‍ നിന്ന് പറയുന്നു.

ഒടുവില്‍ സി.എച്ച്‌.സിയില്‍ നിന്ന് ഒരു ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച്‌ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അമരവിളയില്‍ വെച്ചാണ് ആന്‍സി മരണത്തിന് കീഴടങ്ങിയത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവര്‍ക്ക് ആശുപത്രിയിലേക്ക് പോകാന്‍ 108 ആംബുലന്‍സ് മാത്രമായിരുന്നു ആശ്രയം.

TAGS : AMBULANCE
SUMMARY : Ambulance not released; patient dies

Savre Digital

Recent Posts

കുവൈറ്റ് വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം, മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും

കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ…

25 minutes ago

ഇന്നും ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മധ്യ- വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ്…

37 minutes ago

സ്വാതന്ത്ര്യദിനാഘോഷം: മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ രാവിലെ ഒൻപതിന് സംസ്ഥാനതല ആഘോഷങ്ങൾക്ക് തുടക്കം

ബെംഗളൂരു: സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ബെംഗളൂരു കബ്ബന്‍ റോഡിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാവിലെ വിപുലമായ പരിപാടികളോടെ…

57 minutes ago

ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…

10 hours ago

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആ​ഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…

10 hours ago

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി, വിനയനും സജി നന്ത്യാട്ടും സാന്ദ്ര തോമസും തോറ്റു

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…

10 hours ago