ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും, വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനം; ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും (ഒഎഫ്സി) വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനവുമായി ബിബിഎംപി. സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഇവയ്ക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ യൂട്ടിലിറ്റി ഇടനാഴി നിർമിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഇതിനായി ബിബിഎംപി വർക്ക് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. 12,800 കിലോമീറ്റർ നീളുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

നഗരത്തിലുടനീളം ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി നിർമിച്ച് ഒഎഫ്സികൾ അവയിലേക്ക് മാറ്റി ടെലികമ്മ്യൂണിക്കേഷനും ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറും സമന്വയിപ്പിക്കുന്ന മറ്റൊരു ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി വിതരണ ആവശ്യങ്ങൾക്കായി ബെസ്കോമിനും സ്മാർട്ട് സിറ്റി പദ്ധതികൾക്കുമായി 3,400 കിലോമീറ്റർ ഡക്ട് മാറ്റിവെക്കും. ബെംഗളൂരുവിലെ ഫൂട്ട്പാത്തുകളിലും മരങ്ങളിലും വൈദ്യുതി തൂണുകളിലുമായി സ്ഥാപിച്ചിരിക്കുന്ന ഒഎഫ്സികൾ കാൽനട യാത്രക്കാർക്ക് ആശങ്ക ഉയർത്തുന്നുണ്ടെന്ന് ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്. പ്രഹ്ളാദ് പറഞ്ഞു. പുതിയ പദ്ധതിയിലൂടെ ഇതിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലങ്ങൾ ഉടൻ പ്രഖ്യാപിക്കാനാണ് തീരുമാനം. മഹാദേവപുര സോണിലാകും ആദ്യഘട്ട പ്രവൃത്തി നടക്കുക.

TAGS: BENGALURU | UNDERGROUND CORRIDOR
SUMMARY: Bengaluru underground digital infra utilitycorridor work to begin soon

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

6 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

7 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

7 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

8 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

8 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

8 hours ago