ബെംഗളൂരു: ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ് നൽകി. മൊത്തം 9.5 കോടി രൂപ പിഴയായി അടക്കാനാണ് നോട്ടീസ് നൽകിയത്. ജിഎസ്‌ടിയും പലിശയും പിഴയും ചേർത്ത് മൊത്തം 9.5 കോടി രൂപ ആവശ്യപ്പെട്ട് കർണാടക വാണിജ്യ നികുതി അസിസ്റ്റൻ്റ് കമ്മിഷണറിൽ നിന്നും നോട്ടിസ് ലഭിച്ചതായി കമ്പനി അറിയിച്ചു.
5,01,95,462 രൂപ ജിഎസ്‌ടിയും 3.93 കോടി രൂപ പലിശയും 50.19 ലക്ഷം രൂപ പിഴയും ചേർത്താണ് കമ്പനി 9.5 കോടി രൂപ അടക്കേണ്ടത്. എന്നാൽ ഈ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് സൊമാറ്റോ വ്യക്തമാക്കി.
കർണാടകയിലെ അസിസ്റ്റൻ്റ് കമ്മിഷണർ ഓഫ് കൊമേഴ്‌സ്യൽ ടാക്‌സ് (ഓഡിറ്റ്) ജിഎസ്‌ടി റിട്ടേണുകളുടെയും അക്കൗണ്ടുകളുടെയും ഓഡിറ്റിന് അനുസൃതമായി 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഓർഡർ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും സൊമാറ്റോ അറിയിച്ചു.
ആവശ്യമായ രേഖകളും കൃത്യമായ വിശദീകരണങ്ങളും നേരത്തെ നൽകിയിരുന്നെങ്കിലും വാണിജ്യ നികുതി വകുപ്പ് അംഗീകരിച്ചില്ലെന്ന് കമ്പനി അറിയിച്ചു. നിലവിൽ നോട്ടിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
TAGS: KARNATAKA | ZOMATO
SUMMARY: Zomato recieves gst fine notice from Karnataka
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…