നടന്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 46-ാം വിവാഹ വാര്‍ഷികം. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് ആശംസകള്‍ നേർന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ‘നിങ്ങള്‍ക്ക് സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു’ എന്ന് കുറിച്ച നടൻ ഇരുവരോടുമുള്ള സ്നേഹത്തെക്കുറിച്ചും ഇൻസ്റ്റയില്‍ കുറിച്ചു.
ഏറ്റവും മനോഹരമായ ദമ്പതികള്‍, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുല്‍ഖർ ചിത്രം പങ്കുവച്ചത്. 1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986-ല്‍ മകന്‍ ദുല്‍ഖറിനേയും ഇരുവരും വരവേറ്റു.
മെയ് മാസത്തിലെ മൂന്ന് ദിവസങ്ങള്‍ ജീവിതത്തില്‍ വളരെ സ്പെഷ്യല്‍ ആണെന്ന് ദുല്‍ഖർ നേരത്തെ പറഞ്ഞിരുന്നു. മെയ് നാലിനാണ് സുല്‍ഫത്തിന്റെ പിറന്നാള്‍. മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാള്‍. തൊട്ടടുത്ത മെയ് ആറിന് മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാർഷികവും.
TAGS : MAMMUTTY
SUMMARY : ‘A great love that has never been told’; Dulquer wishes his mother and father
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…
ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…