ബെംഗളൂരു: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും പാർലമെന്‍ററി ജനാധിപത്യത്തിനും മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തടയുന്നതിനും അവര്‍ക്ക് മേലുള്ള അധികാരം ഉറപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണ് ബില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
കൂടിയാലോചനകള്‍ ഇല്ലാതെയാണ് ബില്ലിന്മേല്‍ നടപടി ഉണ്ടായത്. ഇത്തരം നിർണായക ബില്ലിന് അംഗീകാരം നൽകുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടികളുമായും സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചിക്കണമായിരുന്നു. പകരം, കേന്ദ്രം ജനാധിപത്യ വിരുദ്ധ നിർദേശം അടിച്ചേൽപ്പിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലെ ഭരണഘടനാപരമായ വെല്ലുവിളികളെക്കുറിച്ച് സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിച്ചു. ഒരു ഭരണകക്ഷിക്ക് ലോക്‌സഭയിലോ സംസ്ഥാന അസംബ്ലികളിലോ ഭൂരിപക്ഷം നഷ്‌ടപ്പെടുമ്പോൾ ഉണ്ടാകുന്ന ജനാധിപത്യ പ്രതിസന്ധികളെ ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് നിർദേശം അഭിസംബോധന ചെയ്യുന്നില്ല.
ഇത്തരം സന്ദർഭങ്ങളിൽ പുതിയ തിരഞ്ഞെടുപ്പുകൾ മാത്രമാണ് പ്രതിവിധി. ബിൽ നടപ്പാക്കാൻ വിപുലമായ ഭരണഘടന ഭേദഗതികൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka cm strongly opposes one nation, one election bill
തൊടുപുഴ: 16 വയസുള്ള മകന് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…