മലപ്പുറം: വളാഞ്ചേരിയില്‍ ഒമ്പത് പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച ഒമ്പത് പേരും സുഹൃത്തുക്കളാണ്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മലപ്പുറം ഡിഎംഒയും ഇക്കാര്യം സ്ഥിരീകരിച്ചു.
ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് സംഘത്തിലുള്ള ഒരാള്‍ക്ക് ആദ്യം എച്ച്‌ഐവി സ്ഥിരീകരിച്ചത്. പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിപ്പെടുന്നത്. പിന്നാലെ ഇവരിലും പരിശോധന നടത്തിയപ്പോഴാണ് സംഘത്തിലുള്ള 9 പേര്‍ക്കും എയ്ഡ്‌സ് വൈറസ് ബാധ കണ്ടെത്തിയതെന്ന് മലപ്പുറം ഡിഎംഒയും പറയുന്നു.
ഒരേ സിറിഞ്ച് ഉപയോഗിച്ചാണ് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നത്. ഇതാണ് രോഗബാധയ്ക്ക് പകരാന്‍ കാരണമായതെന്നാണ് ഡിഎംഒ അറിയിക്കുന്നത്. എയ്ഡ്‌സ് സ്ഥിരീകരിച്ചവരില്‍ 6 പേര്‍ മലയാളികളും 3 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള കുടുംബവും മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് സ്‌ക്രീനിങ് നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്.
<BR>
TAGS : HIV POSITIVE | MALAPPURAM
SUMMARY : 9 people test HIV positive in Valanchery
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…
ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…