ഒറ്റദിവസം ആറ് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ആരംഭിച്ചു. തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ-ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത- വാരാണസി, കൊല്‍ക്കത്ത-ഗുവാഹതി, ഗുവാഹതി- ജയ്‌പൂര്‍ റൂട്ടുകളിലാണ് പുതിയ സര്‍വിസുകള്‍.
തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ ആഴ്‌ച തോറുമുണ്ടായിരുന്ന സര്‍വിസുകളുടെ എണ്ണം രണ്ടില്‍ നിന്ന് ഒമ്പതായും വര്‍ധിപ്പിച്ചു. ദിവസവും വൈകീട്ട് 6.50ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 8.20ന് തിരുവനന്തപുരത്തും തിരികെ രാത്രി 8.50ന് പുറപ്പെട്ട് 10.20ന് ചെന്നൈയിലും എത്തുന്ന തരത്തിലാണ് സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്.
ആഴ്ചതോറും ആകെ 73 വിമാന സർവിസുകളാണ് തിരുവനന്തപുരത്തു നിന്ന് എയർഇന്ത്യ എക്സ്പ്രസിനുള്ളത്. ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 12 നേരിട്ടുള്ള സര്‍വിസുകളും 23 വണ്‍സ്റ്റോപ് സർവിസുകളും ഉള്‍പ്പെടെയാണിത്.
TAGS : AIR INDIA | FLIGHT
SUMMARY : Air India Express with six new services in one day
തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ്…
ഹോങ്കോങ്: ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള റിഹേഴ്സലിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.…
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം പിക്ക് മർദനമേറ്റതില്‍ രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലംമാറ്റി. വടകര, പേരാമ്പ്ര ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയത്.…
കോയമ്പത്തൂര്‍: സലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പാലക്കാട് യാക്കര കടന്തുരുത്തി സ്വദേശി എസ്.സാനു…