ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയെയും കുട്ടികളെയും തൃപ്പൂണിത്തുറയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് മൂവരെയും കണ്ടെത്തിയത്. യുവതിയുടെ ഫോണില്‍ നിന്ന് തന്നെ ഭര്‍ത്താവിനെ ബന്ധപ്പെടുകയായിരുന്നു. പുലര്‍ച്ചയോടെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ യുവതിയെയും കുട്ടികളെയും എത്തിച്ചു.
ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്. ഒറ്റപ്പാലത്തെ ബാസിലയുടെ വീട്ടില്‍ നിന്നും ഭർത്താവിൻറെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു ബാസിലയും മക്കളും. തുടർന്ന് ഭർത്താവിന്‍റെ ഫോണിലേക്ക് ശബ്ദ സന്ദേശം അയക്കുകയായിരുന്നു. ഞങ്ങള്‍ പട്ടാമ്പിയിലെ വീട്ടിലേക്ക് വരുന്നില്ല എന്നായിരുന്നു സന്ദേശം.
TAGS : MISSING CASE
SUMMARY : Missing woman and children found in Ottapalam
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…
തിരുവനന്തപുരം: പാല്‍വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇപ്പോള്‍ പാല്‍വില കൂട്ടാൻ സാധിക്കില്ല. മില്‍മ ഇതുസംബന്ധിച്ച്…
റായ്പൂര്‍:ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.…
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി…
തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം…