പാലക്കാട്: ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബ് ആക്രമണത്തില്‍ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിലാണു സംഭവം.
നിർമാണത്തിലിരുന്ന വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിർമാണത്തിനെത്തിയതായിരുന്നു ഇരുവരും. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം.
ആക്രമണം നടക്കുമ്പോൾ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.
TAGS : LATEST NEWS
SUMMARY : Petrol bomb attack on Ottapalam; Two people were injured
ശ്രീഹരിക്കോട്ട: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്‌ആര്‍ഒയുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണ വാഹനം എല്‍വിഎം 3 കുതിച്ചുയര്‍ന്നു. 4,400 കിലോഗ്രാം…
തിരുവനന്തപുരം: കോർപ്പറേഷൻ പിടിക്കാൻ മുൻ എംഎല്‍എ കെ.എസ് ശബരീനാഥനെ കളത്തിലിറക്കി കോണ്‍ഗ്രസിന്റെ നിർണായക നീക്കം. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ്…
കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി പി…
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍…
ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…
കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…