Categories: TOP NEWS

ഓങ് സാൻ സൂകിയുടെ അടുത്ത അനുയായി ടിൻ ഓ അന്തരിച്ചു

മ്യാൻമറിലെ ജനകീയ നേതാവ് ഓങ് സാൻ സൂകിയുടെ അടുത്ത അനുയായിയും, നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ സഹസ്ഥാപകനുമായ ടിൻ ഓ (97) അന്തരിച്ചു.  ശനിയാഴ്ച പുലർച്ചെ യാങ്കൂൺ ജനറൽ ആശുപത്രിയിൽ വച്ചാണ് ടിൻ ഓ മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ചാരിറ്റി പ്രവർത്തകനായ മോഹ് ഖാൻ പറഞ്ഞു. മ്യാൻമറിലെ ചാരിറ്റി പ്രവർത്തകരാണ് ശവസംസ്കാര ചടങ്ങുകൾ കൈകാര്യം ചെയ്യുന്നത്. പല വിധ ആരോഗ്യപ്രശ്നങ്ങൾ കാരണം ടിൻ ഓയെ ബുധനാഴ്ച യാങ്കൂൺ ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

1988-ൽ സൈനിക ഭരണത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപം പരാജയപ്പെട്ട ശേഷം സൂകിക്കൊപ്പം ടിൻ ഓയും കൂടി ചേർന്നാണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം വൈസ് ചെയർമാനും തുടർന്ന് പുതിയ പാർട്ടിയുടെ ചെയർമാനുമായി. എന്നാൽ സൈന്യം അടിച്ചമർത്തൽ തുടർന്നപ്പോൾ സൂകിയെപ്പോലെ അദ്ദേഹത്തെയും വീട്ടുതടങ്കലിലാക്കി.

മ്യാൻമറിൽ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിച്ചപ്പോൾ, ടിൻ ഓ പാർട്ടിയുടെ മുതിർന്ന നേതാവും രക്ഷാധികാരിയുമായി പ്രവർത്തിച്ചു. പലപ്പോഴും പൊതു റാലികളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം 2015ലെ തിരഞ്ഞെടുപ്പിൽ സ്യൂകിക്കൊപ്പം പ്രചാരണത്തിൽ മുഖ്യ പങ്കു വഹിച്ചു.

2020ലെ അവസാന തിരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചു. ഓങ് സാൻ സൂകിയുടെ ഈ തിരഞ്ഞെടുപ്പ് വിജയത്തിലും പ്രധാന പങ്ക് വഹിച്ചത് ടിൻ ഓ ആയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് 2021ൽ സൈന്യം അധികാരം പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഓങ് സാൻ സൂകിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. എന്നാൽ ടിൻ ഒയുടെ അനാരോഗ്യം കാരണം അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു.

TAGS: WORLD
KEYWORDS: associate of aung sang suyi tin o passes away

Savre Digital

Recent Posts

ധര്‍മസ്ഥല കേസില്‍ വമ്പന്‍ ട്വിസ്റ്റ്; അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥ, അനന്യയുടെ അമ്മയെന്ന് പറഞ്ഞ സുജാത ഭട്ടിന് മകളില്ല

ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്നും തനിക്ക് അങ്ങനെയൊരു മകളില്ലെന്നും അനന്യ ഭട്ടിന്റെ…

2 minutes ago

സ്ത്രീയുടെ മൃതദേഹം ഓടയിൽ തിരുകിക്കയറ്റിയ നിലയിൽ

എറണാകുളം: കോതമംഗലം ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വെള്ളാമക്കുത്തിൽ ദേശീയപാതയുടെ…

44 minutes ago

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിരോധനം; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി

ഡല്‍ഹി: പണം ഉപയോഗിച്ച്‌ കളിക്കുന്ന ഓണ്‍ലൈൻ മണി ഗെയിമുകളെ നിരോധിക്കാനും ഇ-സ്പോർട്സ്, ഓണ്‍ലൈൻ സോഷ്യല്‍ ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ബില്ലിന്…

44 minutes ago

കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്തിയ യുവാവും മരിച്ചു

കണ്ണൂർ: കുറ്റ്യാട്ടൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്…

2 hours ago

പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് പോലീസുകാരന് കുത്തേറ്റു

തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടർന്ന് കൊച്ചുള്ളൂരില്‍ പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ്…

2 hours ago

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി

റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ചമോലി യിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി. തരാലിയിലെ സബ്…

3 hours ago