കൊല്ലം: ഓച്ചിറയില്‍ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവൻ എന്ന കെട്ടുകളയാണ് മറിഞ്ഞത്. സമീപത്തു നിന്ന് ആളുകളെ മാറ്റിയിരുന്നതിനാല്‍ അപകടം ഒഴിവായി. കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഉത്സവത്തിന് ആണ് കെട്ടുകാളയെ എത്തിച്ചത്. ക്രെയിൻ ഉപയോഗിച്ച് വലിക്കുന്നതിനിടെയാണ് കെട്ടുകാള മറിഞ്ഞത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു.
ഇവരെ കായുകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പെട്ട കെട്ടുകാള കാലഭൈരവന്റെ ശിരസിനുമാത്രം 17.75 അടി ഉയരമുണ്ട്.
ഇരുപത് ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവകൊണ്ടു നിര്‍മിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടിയാണ് നീളം. 28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ നടക്കുന്നത്.
TAGS : KOLLAM | ACCIDENT | INJURED
SUMMARY : A 72-feet tall bull fell over at Ochira; Two people were injured
കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…
പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…
ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…
തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…