മലപ്പുറം: പൊന്നാനിയില്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാർഥികളുമായി പോകുമ്പോഴായിരുന്നു ബസിന് തീപിടിച്ചത്. അലങ്കാര്‍ തീയറ്ററിന് സമീപം ദേശീയ പാതയ്ക്കരികില്‍ വെച്ചായിരുന്നു അപകടം. സംഭവത്തില്‍ ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്.
ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ വൻ ദുരന്തം ഒഴിവാകാൻ കാരണമായി. തീ ഉയരുന്നത് കണ്ടതോടെ ബസിലുണ്ടായിരുന്ന കുട്ടികളെയും ആയയേയും ഡ്രൈവർ ആദ്യം ബസിന് പുറത്തെത്തിച്ചു. ബോണറ്റ് ഉയർത്തിയതോടുകൂടി ബസിന്റെ എഞ്ചിൻ ഭാഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
TAGS : SCHOOL BUS | FIRE | MALAPPURAM
SUMMARY : Bud’s school bus catches fire while driving
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…