Categories: KERALATOP NEWS

ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു

മലപ്പുറം: തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു. ഒഴൂര്‍ സ്വദേശിയായ യുവതിയും കൂടെയുണ്ടായിരുന്ന കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരൂര്‍ താനൂര്‍ റോഡില്‍ പൂക്കയില്‍ ടൗണില്‍ ആണ് അപകടമുണ്ടായത്.

സ്‌കൂള്‍ വിട്ട എല്‍.കെ.ജി വിദ്യാര്‍ഥിയെ ഇലക്‌ട്രിക്ക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അപകടം. സ്കൂട്ടറില്‍ നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. തിരൂര്‍ അഗ്നിരക്ഷാ സേനയെത്തിയാണ് തീപൂര്‍ണമായും അണച്ചത്.

TAGS : FIRE | MALAPPURAM
SUMMARY : The electric scooter that was running caught fire

Savre Digital

Recent Posts

റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 80 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: സർക്കാർ റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെളഗാവി ഹിരെകൊഡി മൊറാർജി ദേശായി റെസിഡെൻഷ്യൽ സ്കൂളിലെ…

3 minutes ago

കര്‍ണാടകയില്‍ മൾട്ടി പ്ലക്സ് തിയേറ്ററുകളിലുൾപ്പെടെ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിച്ചു; വിജ്ഞാപനം പുറത്തിറങ്ങി

ബെംഗളുരു: സംസ്ഥാനത്തെ മൾട്ടി പ്ലക്സ് തിയേറ്ററുകളിലുൾപ്പെടെ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കർണാടക…

33 minutes ago

ഹാസനില്‍ ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹാസനിലെ ഹൊളെനരാസിപുരയിലെ മൊസെയ്ൽ ഹോസഹള്ളിയില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. 25ഓളം…

58 minutes ago

‘കാന്താര 2’ വിന്റെ വിലക്ക് പിന്‍വലിച്ച്‌ ഫിയോക്ക്

കൊച്ചി: കാന്താര 2 വിന്റെ വിലക്ക് പിന്‍വലിച്ച്‌ ഫിയോക്ക്. കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. ചിത്രം ഒക്ടോബര്‍ 2ന്…

8 hours ago

നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു

കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ…

9 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ…

9 hours ago