ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസി ബസിന് തീപിടിച്ചു. ശിവമോഗയിലെ സാഗർ ടൗണിലാണ് സംഭവം. ഭട്കലിൽ നിന്ന് ജോഗ് റോഡ് വഴി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
തീപടർന്നതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ഇതോടെ വൻ ദുരന്തം ഒഴിവായി. അപകടം നടക്കുമ്പോൾ ബസിൽ 30ലധികം യാത്രക്കാരുണ്ടായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൻ്റെ കാരണം നിലവിൽ വ്യക്തമല്ല. സംഭവത്തിൽ ശിവമോഗ ടൗൺ പോലീസ് കേസെടുത്തു.
TAGS: KARNATAKA | KSRTC | FIRE
SUMMARY: KSRTC bus catches fire in Shivamogga; Passengers escape unharmed
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്…