Categories: KERALATOP NEWS

ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

കോഴിക്കോട്: ദേശീയ പാതയില്‍ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ തീയും പുകയും. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വൊളന്റ് ബസ്സിന്റെ എഞ്ചിനില്‍ നിന്നാണ് കനത്ത പുക ഉയർന്നത്. വടകര നാദാപുരം റോഡിലാണ് സംഭവം. ഉടൻ തന്നെ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി.

അതിനാല്‍ ഒഴിവാക്കാനായത് വൻ അപകടമാണ്. പിന്നാലെ തീ കെടുത്താനായി അഗ്നിശമന സേനയും സ്ഥലത്തെത്തി. സംഭവമുണ്ടായത് ഇന്ന് രാവിലെ പത്തേ മുക്കാലോടെയാണ്.

TAGS : KOZHIKOD
SUMMARY : There was fire and smoke in the running bus

Savre Digital

Recent Posts

കോയമ്പത്തൂരില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകൻ മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കർഷകൻ മരിച്ചു. മരുതായലം എന്ന സെന്തില്‍ (55) ആണ് മരിച്ചത്. കൊയമ്പത്തൂർ ജില്ലയിലെ കല്‍വീരംപാളയത്തിനടുത്തുള്ള…

16 minutes ago

സ്വര്‍ണക്കടത്ത്; ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: സ്വർണക്കടത്ത് കേസില്‍ സർക്കാരിന് തിരിച്ചടി. ജുഡീഷ്യല്‍ കമ്മിഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്‍റെ…

1 hour ago

മുറ്റത്ത് കളിക്കുന്നതിനിടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം

തൃശൂർ: ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം…

2 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320…

3 hours ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട…

4 hours ago

മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറിൽ ടിപ്പര്‍ ലോറിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, ഒരാൾക്ക് പരുക്ക്

കാസറഗോഡ്: കാസറഗോഡ് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ…

4 hours ago