കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പോലീസിന് മുന്നില്‍ എത്രയും വേഗം ഹാജരാവണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് നോട്ടീസ് അയക്കും. പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദേശം ഉണ്ട്. എസിപി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.
ഇന്നലെയാണ് ഷൈൻ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കഴിഞ്ഞ 5 ദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷൈൻ. നടനെ തേടി പോലീസ് സംഘം മുറിയിലേക്ക് എത്തി. അപ്പോഴാണ് ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഷൈൻ ഓടിപ്പോയത്. ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഇവർക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായ സാഹചര്യത്തില്‍ കൊക്കെയ്ന്‍ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം പ്രൊസിക്യൂഷന്‍ തീരുമാനമെടുക്കും.
TAGS : SHINE TOM CHACKO
SUMMARY : Shine Tom Chacko will be served with a notice to appear, asking him to explain why he ran away
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…
കണ്ണൂർ: പാനൂർ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു. പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓഫീസിൽ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…
തൃശൂർ: പാലക്കാട് വാളയാറിൽ വംശീയ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.…