Categories: KERALATOP NEWS

ഓടുന്ന കാറിന് തീ പിടിച്ചു; ആറംഗ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട്: കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ചു. ദേശീയപാതയില്‍ മോങ്ങം ഹില്‍ടോപ്പില്‍ വച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന ആറംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. തീപിടിച്ച കാർ നിമിഷങ്ങള്‍ക്കകം പൂർണമായും കത്തി നശിച്ചു.

നാട്ടുകാർ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങള്‍ തടഞ്ഞതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വള്ളുവമ്പ്രം സ്വദേശികളായ മങ്കരത്തൊടി ആലിക്കുട്ടി, ഭാര്യ സക്കീന, മകൻ അലി അനീസ്, ഭാര്യ ബാസിമ, മക്കളായ ഐസം, ഹെസിൻ, ബന്ധു ഷബീറലി എന്നിവർ സഞ്ചരിച്ച കാറാണ് അഗ്‌നിക്കിരയായത്. വീട്ടില്‍ നിന്ന് എടവണ്ണപ്പാറയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ ഹില്‍ടോപ്പിലെത്തിയപ്പോള്‍ കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുകയായിരുന്നു.

ഇതോടെ കുടുംബം വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. അടുത്തുള്ള വർക് ഷോപ്പില്‍ വിവരം അറിയിക്കുന്നതിനിടെയാണ് തീ വാഹനത്തില്‍ പടർന്നതെന്നാണ് അലി അനീസ് പറയുന്നത്. നാട്ടുകാരും മലപ്പുറത്ത് നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

TAGS : KOZHIKOD | CAR | FIRE
SUMMARY : A running car caught fire; Miraculously, the family of six survived

Savre Digital

Recent Posts

മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് കയറി; രണ്ട് പേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

മലപ്പുറം: തിരൂരങ്ങാടി തലപ്പാറ വലിയ പറമ്പില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. മൂന്നു പേർക്ക് പരുക്കേറ്റു. ദർസ് വിദ്യാർഥികളായ വൈലത്തൂർ സ്വദേശി…

4 minutes ago

മാണ്ഡ്യയിൽ ബൈക്കപകടം; രണ്ട് യുവാക്കൾ മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്കൈവാക്കിന്റെ തൂണിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മാണ്ഡ്യ ഉദയഗിരിയിലെ ഡാനിയേൽ (20)…

8 hours ago

നെതന്യാഹുവിനെതിരെ യുഎന്നില്‍ പ്രതിഷേധം; കൂക്കിവിളി, പ്രസംഗം ബഹിഷ്കരിച്ച് പ്രതിനിധികള്‍ ഇറങ്ങിപ്പോയി

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെതിരെ യുഎന്നില്‍ പ്രതിഷേധം. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍…

9 hours ago

ഛത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് ആറുപേര്‍ മരിച്ചു

റായ്പുര്‍:ഛത്തീസ്ഗഡില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിലെ സില്‍ത്താര…

10 hours ago

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം: കെ എം ഷാജഹാന് ഉപാധികളോടെ ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം.…

10 hours ago

എസ് എൽ ഭൈരപ്പയ്ക്ക് വിട; മൈസൂരുവിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം

ബെംഗളൂരു: എസ് എൽ ഭൈരപ്പയ്ക്ക് വിട നല്‍കി കന്നഡ സഹൃദയലോകം. മൈസൂരുവിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര…

11 hours ago