ബെംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് ഒരു മരണം. ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ നെട്ടാരകെരെയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം. കഡബ താലൂക്ക് സ്വദേശി ശശികുമാർ ആണ് മരിച്ചത്. സുബ്രഹ്മണ്യയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.
ട്രെയിനിൻ്റെ സ്റ്റെപ്പിൽ ഇരിക്കുകയായിരുന്ന ഇയാൾ അബദ്ധത്തിൽ ബാലൻസ് തെറ്റി തെറിച്ചു വീഴുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് പറഞ്ഞു. ട്രെയിനിലെ മറ്റ് യാത്രക്കാരാണ് വിവരം മംഗളൂരു റെയിൽവേ പോലീസിൽ അറിയിച്ചത്. ശശികുമാറിൻ്റെ മൃതദേഹം പിന്നീട് റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Man dies after falling from train near Bantwal
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…
ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…
കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…
കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…