ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ബനശങ്കരിയിലെ സുബ്രഹ്മണ്യപുരയിൽ വ്യാഴാഴ്ചയാണ് സംഭവം. മൂന്ന് വയസുകാരി പ്രീതികയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയായ രമ്യയെ (34) പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിക്ക് ഓട്ടിസം ബാധിച്ചതിനാൽ രമ്യ കഴിഞ്ഞ രണ്ട് വർഷങ്ങളായി വിഷാദത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് രമ്യ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
പ്രീതിക മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം രമ്യ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രി അധികൃതർ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ കഴുത്തു ജനിച്ചു കൊന്നതിന്റെ പാടുകൾ കണ്ട ആശുപത്രിയിലെ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി രമ്യയെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്താകുന്നത്.
മകൾക്ക് ഓട്ടിസം ബാധിച്ചതിനാൽ രമ്യക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇത് കാരണം യുവതിയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുകളുണ്ടായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതിയുടെ ഭർത്താവ് വെങ്കിട്ടേഷ് നിലവിൽ നോർവേയിലാണ്.
TAGS: BENGALURU UPDATES| CRIME| ARREST
SUMMARY: Women arrested for killing her autistic daughter
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…