Categories: KERALATOP NEWS

ഓട്ടോറിക്ഷ പെര്‍മിറ്റില്‍ ഇളവ്; സുപ്രധാന തീരുമാനവുമായി ട്രാൻസ്പോര്‍ട്ട് അതോറിറ്റി

തിരുവനന്തപുരം: കേരളത്തിൽ ഓട്ടോറിക്ഷകള്‍ക്കുള്ള പെർമിറ്റില്‍ ഇളവ്. ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗം ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തു.

ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിർത്തിയില്‍ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്. എന്നാല്‍, പെർമിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.

മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു. ദീർഘദൂര പെർ‍മിറ്റുകള്‍ അനുവദിച്ചാല്‍ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.

അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ പായുമ്പോൾ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. അതോറ്റി യോഗത്തിലെ ചർച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.

ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി നല്‍കി അപേക്ഷ പരിഗണിച്ചാണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന ലാഘവത്തോടെയുള്ള നിബന്ധവെച്ചാണ് തീരുമാനം. സിഐടിയുവിന്‍റെ സമ്മർദ്ദത്തിന്‍റെ അടിസ്ഥാനത്തില്‍ സർക്കാർ നിർദ്ദേശ പ്രകാരമാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം.

TAGS : AUTO | KERALA | PERMIT
SUMMARY : Exemption in autorickshaw permit; Transport Authority with important decision

Savre Digital

Recent Posts

സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ച്‌ അപകടം; നാല്പത് ഇന്ത്യക്കാര്‍ മരിച്ചു

മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ കത്തി…

36 minutes ago

രാജസ്ഥാനിലും ബിഎല്‍ഒ ആത്മഹത്യ ചെയ്തു

ജയ്പൂർ: രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…

1 hour ago

കുരങ്ങിന്റെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്

ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…

1 hour ago

പൊതുഇടങ്ങളിൽ മാലിന്യം കത്തിച്ചാൽ ഇനി ക്രിമിനൽ കേസ്

ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…

2 hours ago

കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു, വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…

2 hours ago

കാസറഗോഡ് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; 28-കാരി മരിച്ചു, 4 പേര്‍ക്ക് പരുക്ക്

കാസറഗോഡ്: കുമ്പളയ്ക്ക് സമീപം ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28)…

3 hours ago