ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയൻ തുടക്കം കുറിച്ച നഗര ആപ്പ് വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ടും വെബ്‌സൈറ്റ് സേവനങ്ങളും ലോഞ്ച് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി സഹകരിച്ച് അഗ്നിബു ടെക്‌നോളജീസും ബ്രാൻഡ് പ്രൈഡ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും കഴിഞ്ഞ മാസമാണ് നഗര ആപ്പ് പുറത്തിറക്കിയത്.
അംഗീകൃത നിരക്കിൽ ഉപഭോക്താക്കളെ കണ്ടെത്താൻ ഡ്രൈവർമാരെ അനുവദിക്കുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത. നമ്മ യാത്രിക്ക് ശേഷം ഇത്തരത്തിൽ ഓട്ടോ ഡ്രൈവർമാരുടെ യൂണിയൻ നേതൃത്വം നൽകുന്ന രണ്ടാമത്തെ ആപ്പാണിത്.
വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് സംരംഭം ഉപയോക്താക്കളെ തടസ്സരഹിതമായ ബുക്കിംഗിന് സഹായിക്കും. ‘9620020042’ എന്ന വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നമ്പറിൽ ‘ഹായ്’ എന്ന് ടൈപ്പ് ചെയ്ത് ഒരു ഉപയോക്താവിന് സേവനം ആരംഭിക്കാൻ കഴിയും. റൈഡ് ആരംഭിക്കുന്നതിന് ഉപയോക്താവിന് എട്ട് മിനിറ്റ് സാധുതയുള്ള ഒടിപി നൽകുന്നു.
ഇതിനു പുറമെ ഉപയോക്താവിന് പിക്കപ്പ് ലൊക്കേഷൻ പങ്കിടാനും അവരുടെ റൈഡുകൾ ബുക്ക് ചെയ്യാനും കഴിയും. യാത്രക്കാർ ഒടിപി പറഞ്ഞുകൊടുത്താൽ ചെയ്‌തതിന് ശേഷം മാത്രമേ ഡ്രൈവർ നിരക്ക് നിശ്ചയിക്കാൻ സാധിക്കുകയുള്ളു. യാത്രയുടെ അവസാനം ഫെയർ മീറ്ററിൽ പ്രദർശിപ്പിച്ചിരിക്കുന്ന യാത്രാ ദൂരമനുസരിച്ച് നിരക്ക് മാത്രമാണ് ഈടാക്കുക.
TAGS: BENGALURU UPDATES | NAGARA APP
SUMMARY: Auto-rickshaw drivers-led Nagaraa app launches WhatsApp chatbot services
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…