ബെംഗളൂരു : ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്നും കൊച്ചുവേളിക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ. സെപ്തംബര്‍ 13-ന് ഹുബ്ബള്ളി – കൊച്ചുവേളി- ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (07333/07334) ആണ് പ്രഖ്യാപിച്ചത്. 13-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും. തിരിച്ച് 14-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും.
ഹുബ്ബള്ളിയിൽ നിന്നുള്ള സര്‍വീസിന് ബെംഗളൂരുവിലെ ചിക്കബനാവരയില്‍ ഉച്ചയ്ക്ക് 1.38 നും എസ്.എം.വി.ടി. ബെംഗളൂരുവില്‍ ഉച്ചയ്ക്ക് 2.15-നും കൃഷ്ണരാജപുരത്ത് 2.39-നും സ്റ്റോപ്പ് ഉണ്ട്. എസ്എംഎം ഹവേരി, റാണിബെന്നൂർ, ഹരിഹർ, ദാവൻഗെരെ, ബീരൂർ, അർസികെരെ, തുമകുരു, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകള്‍.
രണ്ട് എ.സി. ടുടയർ, നാല് എ.സി. ത്രീ ടയർ, പത്ത് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് എസ്.എൽ.ആർ./ഡി. കോച്ചുകൾ എന്നിവയുണ്ടാകും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഒട്ടേറെ സീറ്റുകള്‍ ബാക്കിയുണ്ട്.
<br>
TAGS : RAILWAY | SPECIAL TRAIN
SUMMARY : Onam rush A special train was announced for Kochuveli on 13th
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…