Categories: KERALATOP NEWS

ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; സെപ്തംബർ 03 മുതൽ 12 വരെ പരീക്ഷ

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷ (ഓണപ്പരീക്ഷ) യുടെ തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വര്‍ഷത്തെ ഓണപ്പരീക്ഷ സെപ്റ്റംബര്‍ 03 (ചൊവ്വ) മുതല്‍ 12 (വ്യാഴം) വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഓള്‍പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

NAS പരീക്ഷ 2024 നവംബർ 19 ന് നടക്കും. 3, 6, 9 ക്ലാസുകളിലാണ് പരീക്ഷ. ലാംഗ്വേജ്, കണക്ക്, സോഷ്യൽ സയൻസ്, പരിസര പഠനം (world around us) എന്നീ വിഷയങ്ങളിലാണ് പരീക്ഷ. OMR ഷീറ്റിലാണ് പരീക്ഷ നടത്തുക. ഇതിനായി സ്കൂൾ, ക്ലസ്റ്റർ, ബി.ആർ.സി, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ അക്കാഡമിക് കമ്മിറ്റി രൂപീകരിക്കും. ആഗസ്റ്റ് 08 ന് ജില്ലാതലം പരീക്ഷയും, 12 ന് ബി.ആർ.സി തലത്തിലും 13 ന് ക്ലസ്റ്റർ തലത്തിലും പരീക്ഷ നടത്തും. 14 ന് സംസ്ഥാന തലത്തിലും അവലോകന യോഗങ്ങൾ നടത്തും. ഇതിനായി ഓഗസ്റ്റ് 31, ഒക്ടോബർ 31, നവംബർ 13 തീയതികളിൽ 3 മോഡൽ പരീക്ഷ പരീക്ഷ നടത്തും.

ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച വയനാട്ടിലെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ മാറ്റിവെച്ചു. അവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തിൽ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന മേപ്പാടി ഗവ. ഹയർസെൻഡറി സ്‌ക്കൂളിലെ ക്യാംപ് മാറുന്ന മുറയ്ക്ക് ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റേയും സ്‌കൂള്‍ ഒളിംപിക്‌സിന്റെയും ശാസ്ത്രമേളയുടേയും തീയതിയും സ്ഥലവും വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 3 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കും. സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്തും, ശാസ്ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴ ജില്ലയിലും നടക്കും.
<BR>
TAGS : EXAMINATIONS | SCHOOLS | KERALA
SUMMARY : Onanapariksha date announced; Examination from September 03 to 12

Savre Digital

Recent Posts

റൈറ്റേഴ്സ് ഫോറം സംവാദം 24 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…

12 minutes ago

എയ്മ വോയ്സ് 2025 ദേശീയ സംഗീത മത്സരം

ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…

41 minutes ago

മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…

44 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…

54 minutes ago

പാകിസ്ഥാനിൽ മിന്നൽ പ്രളയം: മുന്നൂറിലേറെ മരണം

പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…

1 hour ago

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…

2 hours ago