ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് പകിട്ടേകി ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കിയ വിപുലമായ ഓണേഘോഷം സെപ്റ്റംബര്‍ 21 ശനിയാഴ്ച, ബെംഗളൂരു രാജാജി ന?ഗര്‍ ലുലുമാളില്‍ നടന്നു. പൂക്കളമത്സരം, കേരള ശ്രീമാന്‍, മലയാളി മങ്ക, തുടങ്ങി വിവിധ മത്സരങ്ങള്‍ സന്ദര്‍സകര്‍ക്കായി ഒരുക്കി. ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പുലികളി, തിരുവാതിര, മോഹിനിയാട്ടം, ചെണ്ടമേളം, തുടങ്ങി സാംസ്‌കാരികത്തനിമയും, ഓണത്തിന്റെ നാടന്‍ ഓര്‍മകളും വിളിച്ചോതുന്ന കലാരൂപങ്ങളും, പഴമയുടെ മാറ്റുള്ള അനവധി ഓണക്കളികളും ഒന്നുചേര്‍ന്നപ്പോള്‍, ബെംഗളൂരു മലയാളികള്‍ക്കുള്ള ഓണസമ്മാനമായി മാറി, ലുലു ഓണം ഹബ്ബ 2024.
ഇതോടൊപ്പം പ്രമുഖ ബെംഗളൂലു മലയാളി ഇന്‍ഫ്‌ലുവന്ഡസര്‍മാരും ആഘോഷപരിപാടികള്‍ക്ക് അഥിതികളായെത്തി. ലുലുവും, സ്റ്റോറീസ് ഫ്രം ബെംഗളൂരുവും ഒന്ന്‌ചേര്‍ന്ന് ഒരുക്കിയ നമ്മ മാവേലി എന്ന ഓണപ്പാട്ടും ചടങ്ങില്‍ പ്രകാശനം ചെയ്തു. രാജാജിനഗര്‍ ലുലുമാളില്‍ നടന്ന ആഘോഷപരിപാടികള്‍ക്ക് ലുലു കര്‍ണാടക റീജിയണ്ല്‍ ഡയറക്ടര്‍, ഷെരീഫ് കെ കെ, റീജിയണ്ല്‍ മാനേജര്‍, ജമാല്‍ കെ പി, കേരളസമാജം, ബെംഗളൂരു പ്രസിഡന്റ് സി.പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റെജികുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരള ശ്രീമാന്‍ മലയാളി മങ്ക മത്സരത്തില്‍, ഷിബു, ആഷാ പ്രിന്‍സ് എന്നിവര്‍ വിജയികളായി. മാര്‍വാന്‍, നല്‍മെ എന്നിവര്‍ രണ്ടാം സ്ഥാനവും, സുബിന്‍, സജീഷ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
◾ ചിത്രങ്ങള്‍
<BR>
TAGS : ONAM-2024 | LULU BENGALURU
SUMMARY : Lulu Onam Habba 2024
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…