ബെംഗളൂരു : പാക് ഭീകരതയ്‌ക്കതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോകുന്ന ഏഴ് സർവകക്ഷി പ്രതിനിധി സംഘത്തിലെ 59 അംഗങ്ങളില്‍ കർണാടകയില്‍ നിന്നുള്ള രണ്ട് എംപിമാരും.തേജസ്വി സൂര്യ, ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട. എന്നിവരാണ് സംഘങ്ങളിൽ ഉൾപ്പെട്ടത്.
ബെംഗളൂരു സൗത്ത് മണ്ഡലത്തിന്റെ പ്രതിനിധിയും ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുടെ അഖിലേന്ത്യാ അധ്യക്ഷനുമാണ് തേജസ്വി സൂര്യ. ദക്ഷിണ കന്നഡ ലോക്‌സഭാമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട.
59 അംഗങ്ങളില്‍ 31 പേര്‍ എന്‍ഡിഎ സംഖ്യത്തില്‍ നിന്നും 20 പേര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമാണ്. ബിജെപി എംപിമാരായ ബൈജയന്ത് ജയ് പാണ്ഡെ രവിശങ്കര്‍ പ്രസാദും കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡേ, ഡിഎംകെ എംപി കനിമൊഴി, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍) യില്‍ നിന്നും സുപ്രിയ സുലെ എന്നിവരാണ് സംഘത്തെ നയിക്കുക.
ഏഴ് സംഘങ്ങളായി തിരിഞ്ഞ് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം ഉള്‍പ്പെടെ 32 രാജ്യങ്ങളിലാണ് ദൗത്യസംഘം സന്ദര്‍ശനം നടത്തുക. മെയ് 23 ന് യാത്ര ആരംഭിക്കുമെന്നുമാണ് സൂചന.
<br>
TAGS : OPERATION SINDOOR
SUMMARY : Two Karnataka MPs among delegations to explain Operation Sindoor to world nations
കൊച്ചി: നടി ശ്വേതാ മേനനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസാണ്…
ബെംഗളൂരു: സ്വാതന്ത്ര്യദിന,ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവഴി മഡ്ഗാവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ…
ദർഭംഗ: ബിഹാറിലെ ദർഭംഗയില്‍ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിയെ ഭാര്യാ പിതാവ് വെടിവെച്ചു കൊന്നു. ദർഭംഗ മെഡിക്കല്‍ കോളജില്‍ വിദ്യാർഥിയായ…
ന്യൂഡൽഹി: അമിത് ഷായ്ക്കെതിരേ അപകീർത്തി പരാമർശം നടത്തിയ കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയാണ്…
തൃശൂർ: കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഹാളിലെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില റെക്കോഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവില. ഇന്നലെയും ഇന്നുമായി 720 രൂപ പവന്…