ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ സായുധ സേന നടത്തിയ പ്രതികാര നടപടിയായ ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ പ്രഖ്യാപിച്ച് ബിബിഎംപി. ബെംഗളൂരുവിൽ നാളെ തിരംഗ യാത്ര (ഫ്ലാഗ് മാർച്ച്) സംഘടിപ്പിക്കുമെന്ന് ബിബിഎംപി അറിയിച്ചു. മാർച്ച് കെആർ സർക്കിളിൽ നിന്ന് ആരംഭിച്ച് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പരിപാടിയിൽ പങ്കെടുക്കും.
ബിബിഎംപിയുടെ സ്പെഷ്യൽ കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) എല്ലാ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും രാവിലെ 9 മണിക്ക് മുമ്പ് കെആർ സർക്കിളിൽ ഒത്തുകൂടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുമുണ്ട്. മാർച്ചിനിടെ ഗതാഗതം സുഗമമാക്കാൻ പോലീസ് വകുപ്പുമായി ഏകോപിപ്പിക്കുന്നതിന് ഈസ്റ്റ് സോണൽ കമ്മീഷണറെ ചുമതലപ്പെടുത്തി. ജീവനക്കാരുടെ ഹാജർനില നിരീക്ഷിക്കാൻ ജോയിന്റ് കമ്മീഷണർമാരോട് ബിബിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ മാർഷലുകളെ വിന്യസിക്കും. കൂടാതെ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വൈദ്യസഹായം നൽകാൻ ബിബിഎംപി ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: BENGALURU | BBMP
SUMMARY: BBMP to organise flag march to support Operation Sindoor
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…
തായ്പേയ്: തായ്‌വാനിൽ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി…
ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു. കുടിയൊഴികെട്ടവരുടെ പരാതികൾ കേട്ട…
ബെംഗളൂരു: ബെംഗളൂരുവിലെ ഫഖീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ഏകദേശം മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക…
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…