കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ റൂറല്‍ ക്രൈംബാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുറ്റപത്രത്തിലെ വസ്തുതകളില്‍ കൂടുതലായി ഒന്നും വെളിവായിട്ടില്ലെന്നാണ് തുടരന്വേഷണ റിപ്പോര്‍ട്ട്.
കേസില്‍ നാല് പ്രതികള്‍ ഉണ്ടെന്ന് കുട്ടിയുടെ പിതാവ് ഒരു ചാനലിനോട് പറഞ്ഞെന്ന പ്രചരണത്തെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് പോലീസ് കോടതിയുടെ അനുമതി തേടിയത്. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത് മൂന്ന് പേര്‍ ചേര്‍ന്നാണെന്ന് ഉറപ്പാണെന്ന് പിതാവ് പറഞ്ഞു.
പിന്നാലെ പോലീസ് തുടരന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് മൂന്ന് പേര്‍ ചേര്‍ന്നാണെന്ന കണ്ടെത്തലില്‍ സംശയമില്ലെന്ന് അച്ഛന്‍ മൊഴി നല്‍കി. നാല് പേരുണ്ടെന്നത് മകന്‍ പറഞ്ഞ കാര്യം പങ്കുവെച്ചതാണെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും പിതാവ് പോലീസിനോടും കോടതിയോടും വ്യക്തമാക്കി
TAGS : OYUR KIDNAPPED CASE | REPORT
SUMMARY : Kidnapping case from Oyur; The Rural Crime Bench has submitted a further investigation report
ചാമരാജ്നഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…
തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…
ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…