Categories: KERALATOP NEWS

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ബൈക്ക് ബസിനടിയിലേക്ക് വീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം: ബൈക്ക് യാത്രികനായ വിദ്യാർഥി സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈൽ മരംകൊള്ളിയിൽ പ്രകാശിന്റെയും ബിന്ദുവിന്റെയും മകൻ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴര കഴിഞ്ഞാണ് കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് റോഡിൽ പരുന്തും മലയ്ക്ക് സമീപം പത്തൊൻപതുകാരൻ അപകടത്തിൽപെട്ടത്.

‌‌ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് നന്ദുവിന്റെ മൃതദേഹം കാഞ്ഞിപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചത്. സഹോദരങ്ങൾ: അനന്ദു, അശ്വതി. അകലക്കുന്നം മറ്റക്കര ടോംസ് കോളേജിലെ ഓട്ടോ-മൊബൈൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
<br>
TAGS : BIKE ACCIDENT | KOTTAYAM NEWS
SUMMARY : The bike fell under the bus while trying to overtake; A tragic end for the student

Savre Digital

Recent Posts

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…

22 minutes ago

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…

1 hour ago

‘സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…

1 hour ago

കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…

2 hours ago

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

2 hours ago

കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്.…

3 hours ago