ലോസ് ആഞ്ജലസ്: ഓസ്കറിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കാൻ ‘അനുജ’ മാത്രം. ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിലാണ് ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’ തിരഞ്ഞെടുക്കപ്പെട്ടത്. സുചിത്ര മട്ടായി, ആദം ജെ ഗ്രേവ്സ് എന്നിവർ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രമാണ് ‘അനുജ’. ഇന്ത്യൻ വേരുകളുള്ള ചലച്ചിത്ര പ്രവർത്തകയാണ് സുചിത്ര മട്ടായി.
ബാലവേല പ്രമേയമാക്കിയ ഹ്രസ്വചിത്രമാണ് ‘അനുജ’. ഡൽഹിയിലെ വസ്ത്ര നിർമാണ ശാലയിൽ ജോലി ചെയ്യുന്ന ഒമ്പത് വയസുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്.
മികച്ച ചിത്രത്തിനുള്ള വിഭാഗത്തിൽ നിന്ന് ആടുജീവിതം പുറത്തായി. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങൾ അന്തിമ നോമിനേഷൻ പട്ടികയിൽ ഇടം നേടി. അനോറ, ദ ബ്രൂട്ടലിസ്റ്റ്, കോൺക്ലേവ് എന്നിവ പട്ടികയിൽ. ദ ബ്രൂട്ടലിസ്റ്റ്, എമിലിയ പെരസ്, വിക്ക്ഡ് എന്നീ ചിത്രങ്ങൾക്ക് പത്ത് വീതം നോമിനേഷനുകൾ ലഭിച്ചു. മലയാളത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന ബ്ലസ്സി-പൃഥ്വിരാജ് ചിത്രമായിരുന്നു ആടുജീവിതം. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു.
<BR>
TAGS : OSCAR
SUMMARY : Disappointment for India at Oscars; ‘Atujeevt’ and ‘All We Imagine As Light’ were left out of the final list, ‘Anuja’ got a place.
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്സ്പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന് ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…