ബെംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ തട്ടിപ്പുകാരാണ് പിടിയിലായതെന്ന് നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ താമസിക്കുന്ന ശ്രീനിവാസ റെഡ്ഡി (43), ആകാശ് ജി.എം. (27), പ്രകാശ് (43), സുനിൽകുമാർ (43), സായ് പ്രജ്വൽ (38), രവിശങ്കർ (24), മധുസൂദൻ റെഡ്ഡി (41), സുരേഷ് വി (43), കിഷോർ കുമാർ (29), ഒബുൾ റെഡ്ഡി (29) എന്നിവരാണ് പിടിയിലായത്.
സംഘത്തലവൻ ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള തൊഴിൽരഹിതരായ ചെറുപ്പക്കാരെ ഉൾപെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വർക്ക് ഫ്രം ഹോം ജോലികൾ വാഗ്ദാനം ചെയ്യുകയും കമ്മീഷൻ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്താനുമാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള തൊഴിൽരഹിതരെ സംഘം നിയമിച്ചിരുന്നത്. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ സംഘം പ്രവർത്തിക്കുന്നതായാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികളിൽ നിന്ന് 51 മൊബൈൽ ഫോണുകൾ, 480 സിം കാർഡുകൾ, 330 ബാങ്ക് അക്കൗണ്ടുകൾ, ക്യുആർ കോഡുകൾ, എന്നിവ കണ്ടെടുത്തു. വിവിധ ബാങ്കുകളുടെ 30 ഡെബിറ്റ് കാർഡുകളും, ലാപ്‌ടോപ്പുകളും പിടികൂടിയിട്ടുണ്ട്. ഒരു അക്കൗണ്ടിലേക്ക് ഒരു കോടി രൂപയുടെ ഓരോ ഇടപാടിനും അറസ്റ്റിലായവർക്ക് 40,000 രൂപ കമ്മീഷൻ സംഘത്തലവൻ വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Bengaluru North Division CEN police bust online investment racket, arrest 10 people
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…